Health
ദിവസവും രാവിലെ ഈ പാനീയങ്ങൾ കുടിക്കുന്നത് പതിവാക്കൂ, കാരണം
നമ്മുടെ പ്രഭാത ദിനചര്യ ഒരു ദിവസത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നു. നമ്മൾ രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.
ആരോഗ്യകരമായ പ്രഭാത പാനീയം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്ലതാണ്.
ശരീരത്തിലെ അമിത കൊഴുപ്പ് പുറന്തള്ളുന്നതിനു പുറമേ ഈ പാനീയങ്ങൾ ചർമ്മത്തിൻ്റെയും കുടലിൻ്റെയും ആരോഗ്യം വർദ്ധിപ്പിക്കുന്നു.
ചിയ സീഡ് വെള്ളം ആൻ്റിഓക്‌സിഡൻ്റുകളാലും പ്രതിരോധശേഷി വർധിപ്പിക്കുന്ന ഗുണങ്ങളാലും സമ്പന്നമാണ്. ഊർജം വർദ്ധിപ്പിക്കാൻ ചിയ സീഡ് സഹായിക്കുന്നു.
മഞ്ഞളിട്ട വെള്ളത്തിൽ കുരുമുളക് ചേർത്ത് കുടിക്കുന്നത് ദഹനത്തെ സഹായിക്കുന്നു.
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ ഇഞ്ചി ചായയിൽ തേനും നാരങ്ങ നീരും ചേർത്ത് കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.
കറ്റാർവാഴ ജ്യൂസ് പതിവായി കുടിക്കുന്നത് ചർമ്മത്തിനും രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനും സഹായിക്കുന്നു.
അതിരാവിലെ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് പ്രതിരോധശേഷി കൂട്ടുന്നതിനും സഹായിക്കും