Health

പ്രമേഹമുണ്ടോ? ഡയറ്റില്‍ ഉൾപ്പെടുത്താം ഈ ഹെല്‍ത്തി സ്നാക്സ്

പ്രമേഹം ഉള്ളവര്‍ക്ക് അനുയോജ്യമായ ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കാവുന്ന തരത്തിലുള്ള ചില സ്നാക്ക്സ് പരിചയപ്പെടാം. 

Image credits: Getty

നട്സ്

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ, ഹൈല്‍ത്തി ഫാറ്റുകള്‍ ഉയര്‍ന്ന തോതിലുള്ള നട്സില്‍ ഫൈബറും പ്രോട്ടീനും ധാരാളമായുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, മഗ്നീഷ്യം എന്നിവയും നട്സില്‍ അടങ്ങിയിട്ടുണ്ട്.

Image credits: Getty

വിത്തുകള്‍

പോഷകസമൃദ്ധവും ഫൈബര്‍, പ്രോട്ടീന്‍, ഹെല്‍ത്തി ഫാറ്റുകള്‍ എന്നിവയുടെ കലവറയുമാണ് വിത്തുകള്‍ (സീഡ്സ്). രക്തത്തിലെ പഞ്ചസാരയുടെ ആഗിരണം കുറയ്ക്കാന്‍ ഇവ സഹായിക്കുന്നു. 

Image credits: Getty

വറുത്ത വെള്ളക്കടല

ഫൈബര്‍, പ്രോട്ടീന്‍ എന്നിവയടങ്ങിയതാണ് വറുത്ത വെള്ളക്കടല (roasted chickpeas). ഇവയിലെ ഫൈബറും പ്രോട്ടീനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിലനിര്‍ത്താന്‍ സഹായിക്കും

Image credits: Getty

മുഴുധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയ ബിസ്കറ്റുകൾ

മുഴുധാന്യങ്ങളായ മില്ലറ്റ്, കീന്‍വ എന്നിവയിൽ ഫൈബര്‍, ഫൈറ്റോകെമിക്കലുകള്‍, ന്യൂട്രിയന്‍റ്സ് എന്നിവ കൂടുതാണ്. മുഴുധാന്യങ്ങളടങ്ങിയ കനം കുറഞ്ഞ ബിസ്കറ്റുകള്‍ (ക്രാക്കേഴ്സ്) നല്ലതാണ്.

Image credits: Getty

ട്യൂണ, സാൽമണ്‍ മത്സ്യങ്ങൾ

ട്യൂണ, സാല്‍മണ്‍ മത്സ്യങ്ങളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ കൂടുതലും ആയതിനാല്‍ ഇവ ഡയബറ്റിസ് ഉള്ളവര്‍ക്ക് യോജിച്ച ഭക്ഷണമാണ്. 

Image credits: Getty

പീനട്ട് ബട്ടര്‍

ഹെല്‍ത്തി ഫാറ്റുകള്‍, പ്രോട്ടീന്‍ എന്നിവ പീനട്ട് ബട്ടറില്‍ ധാരാളമുണ്ട്. പഞ്ചസാരയും ഹെഡ്രോജിനേറ്റഡ് ഓയിലുകളും അടങ്ങാത്ത പീനട്ട് ബട്ടര്‍ തെരഞ്ഞെടുക്കുക. 

Image credits: Getty

ഒലീവ്

കാര്‍ബോഹൈഡ്രേറ്റ് കുറ‌ഞ്ഞതും ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതുമായ ഒലീവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താനും ഹൃദയാരോഗ്യത്തിനും നല്ലതാണ്.  

 

Image credits: Getty

ശ്രദ്ധിക്കാം ഇക്കാര്യം...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty
Find Next One