Health
ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ആറ് മാർഗങ്ങൾ
അധിക യൂറിക് ആസിഡ് പരലുകൾ രൂപപ്പെടുകയും സന്ധികളിൽ അടിഞ്ഞുകൂടുകയും സന്ധിവാതത്തിന് കാരണമാകുകയും ചെയ്യുന്നു.
രക്തത്തിൽ യൂറിക് ആസിഡിൻ്റെ അളവ് കൂടുന്നത് സന്ധിവാതം മുതൽ വൃക്കയിലെ കല്ലുകൾ വരെ പലതരത്തിലുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകും.
ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് സ്വാഭാവികമായി കുറയ്ക്കാൻ ചെയ്യേണ്ടത് എന്തൊക്കെ?
വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്നത് യൂറിക് ആസിഡിനെ ഫിൽട്ടർ ചെയ്യുക ചെയ്യുന്നു. ഇത് കിഡ്‌നിയെയും ആരോഗ്യത്തോടെ നിലനിർത്തുന്നു.
ഫൈബർ, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. പ്യൂരിൻ സമ്പുഷ്ടമായ മാംസം കഴിക്കുന്നത് കുറയ്ക്കുക.
ശരീരഭാരം നിയന്ത്രിക്കാൻ വ്യായാമം സഹായിക്കും. മെച്ചപ്പെട്ട രക്തപ്രവാഹത്തിനും വൃക്കകളുടെ പ്രവർത്തനത്തിനും ഇത് സഹായിക്കുന്നു.
കാപ്പി കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
മദ്യപാനം പരിമിതപ്പെടുത്തുക, കുറഞ്ഞ പ്യൂരിൻ ഭക്ഷണക്രമം, പുകവലി ഉപേക്ഷിക്കുക, നന്നായി ഉറങ്ങുക എന്നിവയിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാം.