Health
പുരുഷന്മാരെ ബാധിക്കുന്ന പ്രധാനപ്പെട്ട ആറ് ക്യാൻസറുകൾ
പ്രോസ്റ്റേറ്റ് ഗ്രന്ഥികളെ ബാധിക്കുന്ന അർബുദമാണ് പ്രോസ്‌റ്റേറ്റ് ക്യാൻസർ.
പ്രോസ്‌റ്റേറ്റ് ക്യാൻസർ 60 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണ് കണ്ടുവരുന്നതെന്ന് വിദഗ്ധർ പറയുന്നു.
പുരുഷൻമാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രണ്ടാമത്തെ ക്യാൻസറാണ് ശ്വാസകോശാർബുദം. അനിയന്ത്രിതമായ പുകവലി ശീലം തന്നെയാണ് ശ്വാസകോശാർബുദത്തിന്റെ പ്രധാനപ്പെട്ട കാരണം.
പുരുഷൻമാരിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന മറ്റൊരു ക്യാൻസറാണ് മലാശയ അർബുദം. വൻകുടലിന്റെ അവസാനഭാഗം മുതൽ മലദ്വാരം വരെയുള്ള ഭാഗത്താണ് ക്യാൻസർ കോശങ്ങൾ പിടിമുറുക്കുക.
പുരുഷന്മാരെ ബാധിക്കുന്ന മറ്റൊരു ക്യാൻസറാണ് കരൾ ക്യാൻസർ. മഞ്ഞപ്പിത്തം, വിശപ്പ് കുറയൽ, വയർ വേദന എന്നിവ കരൾ അർബുദത്തിന്റെ ലക്ഷണങ്ങളാണ്.
സ്ത്രീകളേക്കാൾ പുരുഷന്മാരിൽ മൂത്രാശയ ക്യാൻസർ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ.
ചർമ്മത്തിന് നിറം നൽകുന്ന പിഗ്മെൻ്റായ മെലാനിൻ ഉണ്ടാക്കുന്ന കോശങ്ങളിൽ വികസിക്കുന്ന ചർമ്മ ക്യാൻസറാണ് മെലനോമ.