Health
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവർ. ചില ഭക്ഷണങ്ങൾ ഫാറ്റി ലിവറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
മദ്യം കഴിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. ഇതിനെ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് വിളിക്കുന്നു.
അമിതമായി പഞ്ചസാര കഴിക്കുന്നത് കരളിലെ കൊഴുപ്പിന്റെ ഉത്പാദനം ഇരട്ടിയാക്കിയേക്കാം. ഇത് ഫാറ്റി ലിവർ രോഗത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും.
വറുത്ത ഭക്ഷണങ്ങളിൽ പൂരിത കൊഴുപ്പ് കൂടുതലാണ്. അത് കൊണ്ട് തന്നെ അവ കഴിക്കുന്നത് കരളിലെ കൊഴുപ്പിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും.
ഉയർന്ന സോഡിയം അടങ്ങിയ ഭക്ഷണക്രമം കരൾ ആരോഗ്യത്തെ കൂടുതൽ സങ്കീർണമാക്കുകയും കരൾ രോഗം വഷളാകാൻ കാരണമാവുകയും ചെയ്യും.
സംസ്കരിച്ച മാംസത്തിന്റെ ഉപഭോഗം കരളിൽ കൊഴുപ്പ് കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.
ചീസ് പൂരിത കൊഴുപ്പിന്റെയും കൊളസ്ട്രോളിന്റെയും ഉറവിടമാണ്. ഇത് ഫാറ്റി ലിവർ രോഗത്തിന് (NAFLD) കാരണമാകും.
പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിലുണ്ടാക്കുന്ന മാറ്റം അറിയാമോ?
വൃക്കയില്‍ കല്ലുകള്‍; ഈ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകരുത്...
ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ ഇതാ ഏഴ് ടിപ്സ്...
കരുവാളിപ്പും പാടുകളും മാറാൻ ഈ ഫേസ് പാക്ക് ഉപയോഗിക്കാം