Health
മുഖം പോലെ തന്നെ കാൽ പാദങ്ങളും വ്യത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
കാൽപാദങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ഇനി മുതൽ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില പൊടിക്കെെകൾ.
കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ കാൽ പാദങ്ങളിൽ പുരട്ടുക. ജലാംശമുള്ളപ്പോൾ തന്നെ പുരട്ടുന്നത് കൂടുതൽ ഫലം നൽകും.
കടലമാവ്, തൈര്, റോസ് വാട്ടർ എന്നിവ ചേർത്ത് പേസ്റ്റ് തയാറാക്കുക. ഈ പായ്ക്ക് കാലിൽ പുരട്ടി 15 മിനുട്ടിന് ശേഷം കഴുകി കളയുക. കാലുകളെ സുന്ദരമാക്കും ഈ പാക്ക്.
കാലിൽ മികച്ചൊരു സ്ക്രബായി മഞ്ഞൾ ഉപയോഗിക്കാം. പാലും മഞ്ഞളും യോജിപ്പിച്ച കാലിലും പാദങ്ങളിലും പുരട്ടുക. നന്നായി ഉണങ്ങി ശേഷം കഴുകി കളയുക.
ധാരാളം ഔഷധ ഗുണങ്ങൾ ആര്യവേപ്പിൽ അടങ്ങിയിരിക്കുന്നു. ആര്യവേപ്പ് വെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുക. 20 മിനിറ്റ് കഴിഞ്ഞ് തുടച്ചെടുക്കുക.
വെളിച്ചെണ്ണ ഉപയോഗിച്ച് കാൽ പാദങ്ങൾ മസാജ് ചെയ്യുക. ഇത് കാലുകളെ ലോലമാക്കാനും സുന്ദരമാക്കാനും സഹായിക്കും.