Health
ഉയര്‍ന്ന കൊളസ്ട്രോളിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കാലുകളില്‍ വേദന, പേശികളില്‍ വേദന, കാലുകളില്‍ മരവിപ്പ് തുടങ്ങിയവ ഉയര്‍ന്ന കൊളസ്ട്രോളിന്റെ ലക്ഷണങ്ങളാകാം.
നെഞ്ചുവേദന, ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന കൊളസ്ട്രോളിന്റെ സൂചനകളാകാം.
ചിലരില്‍ കൊളസ്ട്രോള്‍ കൂടുമ്പോള്‍ നടുവേദനയും ഉണ്ടാകാം.
കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തിലുള്ള ചെറിയ തടിപ്പ് കാണുന്നതും കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
ചര്‍മ്മത്തിന്റെ നിറത്തിലുള്ള വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച തുടങ്ങിയവയും കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.
കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുന്നതും ഒരു ലക്ഷണമാണ്. മങ്ങിയ നഖങ്ങളും ചിലപ്പോള്‍ കൊളസ്ട്രോളിന്റെ ലക്ഷണമാകാം.
തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഭാഗമായി കാണപ്പെടാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.