Health
സ്ഥിരമായുള്ള മലബന്ധം, വയറിളക്കം, മലത്തിലോ മൂത്രത്തിലോ രക്തം, മൂത്രത്തിന്റെ ആവൃത്തിയിലുള്ള മാറ്റങ്ങൾ തുടങ്ങിയവ ചില ക്യാന്‍സറുകളുടെ സൂചനയാകാം.
ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്ത് കാണപ്പെടുന്ന മുഴകൾ, തടിപ്പുകള്‍ തുടങ്ങിയവ ചിലപ്പോള്‍ ക്യാന്‍സറിന്‍റെ സൂചനയാകാം.
ചർമ്മത്തിലെ പുതിയ പാടുകള്‍, മറുകുകളുടെ ആകൃതി, നിറം എന്നിവയിലുള്ള മാറ്റങ്ങളും ശ്രദ്ധിക്കണം.
വായ്പ്പുണ്ണ് പോലെയുള്ള മുറിവുകളെയും നിസാരമായി കാണരുത്.
നീണ്ടുനിൽക്കുന്ന ചുമ, ചുമയ്ക്കുമ്പോൾ രക്തം വരുക തുടങ്ങിയവയും ക്യാന്‍സര്‍ സൂചനയാകാം.
മൂക്കില്‍ നിന്നും, വായില്‍ നിന്നുമൊക്കെ വരുന്ന ബ്ലീഡിങ്ങും നിസാരമായി കാണേണ്ട.
ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടും നിസാരമായി കാണേണ്ട.
ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുക തുടങ്ങിയവ സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
പെട്ടെന്ന് ശരീരഭാരം കുറയുന്നത് ചിലപ്പോള്‍ ഏതെങ്കിലും ക്യാന്‍സറുമായി ബന്ധപ്പെട്ടതാകാം.
ഒരു കാരണവുമില്ലാതെ അമിതമായ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നതും ചില ക്യാന്‍സറുകളുടെ ലക്ഷണമാകാം.
ഈ പാനീയങ്ങൾ കുടിച്ചോളൂ, മോശം കൊളസ്ട്രോൾ എളുപ്പം കുറയ്ക്കാം
ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്
നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം ; ഈ 8 ലക്ഷണങ്ങൾ അവഗണിക്കരുത്
സൂര്യാഘാതം ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ