Health
പകല്‍സമയം മുഴുവൻ നീണ്ടുനില്‍ക്കുന്ന, ജോലിയോ മറ്റ് കാര്യങ്ങളോ ചെയ്യാൻ പ്രയാസം തോന്നിപ്പിക്കുന്ന അത്രയും ക്ഷീണം അനുഭവപ്പെടുന്നത് ഒരു ലക്ഷണമാണ്
പതിവായി ഉറക്കം പ്രശ്നത്തിലാകുന്നതോടെ കാര്യങ്ങളിലൊന്നും ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാതെ വരുന്നു. ഇത് അപകടങ്ങളിലേക്കും അബദ്ധങ്ങളിലേക്കുമെല്ലാം നയിക്കാം
ഉറക്കപ്രശ്നമുള്ളവരില്‍ പെട്ടെന്ന് ദേഷ്യവും സങ്കടവുമെല്ലാം വരുന്ന രീതിയില്‍ മൂഡ് സ്വീംഗ്സും കാണാം
ഉറക്കപ്രശ്നമുള്ളവരില്‍ കാണുന്ന മറ്റൊരു ലക്ഷണമാണ് അധികമായ വിശപ്പ്. സാധാരണയില്‍ കവിഞ്ഞ് ഭക്ഷണത്തോട് ആകര്‍ഷണം തോന്നുന്നുവെങ്കിലും ശ്രദ്ധിക്കുക
പതിവായി ഉറക്കം പ്രശ്നമായാല്‍ അത് നമ്മുടെ രോഗ പ്രതിരോധശേഷിയെ ബാധിക്കും. ഇതിന്‍റെ ഭാഗമായി പല അസുഖങ്ങളും അണുബാധകളും ഇടയ്ക്കിടെ നമ്മെ അലട്ടാം
ഉറക്കപ്രശ്നം ഉണ്ടാക്കുന്ന മറ്റൊരു പ്രശ്നമാണ് കാഴ്ച മങ്ങുന്നത്. കണ്ണ് ഡ്രൈ ആകുന്നതിലേക്കും, കണ്ണ് വേദനയിലേക്കുമെല്ലാം ഇത് നയിക്കാം
ഉറക്കപ്രശ്നം പതിവായവരില്‍ ഇതിന്‍റെ ഭാഗമായി ശരീരഭാരം കൂടുന്ന പ്രശ്നവും കാണാം. ഇക്കാര്യവും സൂക്ഷ്മമായി നിരീക്ഷിക്കാവുന്നതാണ്
സ്ട്രെസ് ഉറക്കമില്ലായ്മയിലേക്ക് നയിക്കാറുണ്ട്. അതുപോലെ തന്നെ തിരിച്ച്, ഉറക്കമില്ലായ്മയുടെ പേരിലും സ്ട്രെസ് വരാം. ഇതും മനസിലാക്കേണ്ടതാണ്