Health
കുടലിന്റെ ആരോഗ്യം മോശമായാല്‍ അത് ഉത്കണ്ഠ, മൂഡ് മാറ്റം പോലെയുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാം.
കുടലിന്റെ ആരോഗ്യം മോശമായാല്‍ ചിലപ്പോള്‍ മുഖക്കുരു പോലെയുള്ള ചര്‍മ്മം പ്രശ്നങ്ങളും ഉണ്ടാകാം.
പതിവായുള്ള ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങളും കുടൽ ശരിയായി പ്രവർത്തിക്കുന്നില്ലെന്നതിന്‍റെ ലക്ഷണങ്ങളാണ്.
പഞ്ചസാരയോട് ആസക്തി അനുഭവപ്പെടുന്നതും കുടലിന്‍റെ ആരോഗ്യം മോശമായതിന്‍റെ സൂചനയാകാം.
കുടലിന്റെ ആരോഗ്യം മോശമായാല്‍, ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ മന്ദഗതിയിലാകും. ഇതുമൂലം ശരീരഭാരം കൂടാം.
രോഗപ്രതിരോധശേഷി ദുര്‍ബലമാകുന്നതും കുടലിന്‍റെ മോശം ആരോഗ്യത്തിന്‍റെ സൂചനയാണ്.
കുടലിന്റെ ആരോഗ്യം അവതാളത്തിലായാലും അമിത ക്ഷീണം ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.