Health
വൈറ്റാമിൻ ഡിയുടെ കുറവു മൂലം ചര്‍മ്മം വരണ്ടതാകാന്‍ സാധ്യത ഉണ്ട്.
തലമുടി കൊഴിച്ചിലും ചിലപ്പോള്‍ വൈറ്റാമിൻ ഡിയുടെ കുറവു മൂലമാകാം.
ഒരു കാരണവുമില്ലാതെ വിയര്‍ക്കുന്നതും ചിലപ്പോള്‍ വൈറ്റാമിൻ ഡിയുടെ കുറവിന്‍റെ സൂചനയാകാം.
ചര്‍മ്മം ചൊറിയുക, ചര്‍മ്മം കണ്ടാല്‍ കൂടുതല്‍ പ്രായം തോന്നിക്കുക തുടങ്ങിയവയൊക്കെ വൈറ്റാമിൻ ഡിയുടെ കുറവു മൂലമാകാം.
മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നത് വൈറ്റാമിന്‍ ഡിയും കുറവിനെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമാണ്.
ക്ഷീണവും തളര്‍ച്ചയുമാണ് വൈറ്റാമിന്‍ ഡി കുറഞ്ഞാല്‍ കാണുന്ന മറ്റൊരു പ്രധാന ലക്ഷണം.
പ്രതിരോധശേഷി കുറയുന്നതും എപ്പോഴും അസുഖങ്ങള്‍ വരുന്നതും വൈറ്റാമിന്‍ ഡി കുറവു മൂലമാകാം.
കാലു-കൈ വേദന, പ്രത്യേകിച്ച് എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന തുടങ്ങിയവയാണ് മറ്റ് വൈറ്റാമിന്‍ ഡി കുറവിന്‍റെ മറ്റ് ചില ലക്ഷണങ്ങള്‍.
ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോര്‍ഡറുകള്‍ തുടങ്ങിയവയും വൈറ്റാമിന്‍ ഡിയുടെ കുറവു മൂലം ഉണ്ടാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക.