Health
ചില പുരുഷന്മാരിൽ എൽഡിഎൽ കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചില പ്രത്യേക ലക്ഷണങ്ങള്‍ കാണപ്പെടാം. അവയെ തിരിച്ചറിയാം.
കണ്ണുകൾക്ക് ചുറ്റുമുള്ള മഞ്ഞ നിക്ഷേപങ്ങള്‍ പുരുഷന്മാരിലെ ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന്‍റെ ഒരു പ്രധാന ലക്ഷണമാണ്.
കണ്ണിന്റെ കോർണിയയ്ക്ക് ചുറ്റും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ വളയങ്ങള്‍ കാണുന്നതും കൊളസ്ട്രോള്‍ കൂടുന്നതിന്‍റെ ഒരു ലക്ഷണമാണ്.
ചർമ്മത്തിന് കാണപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മുഴകളും കൊളസ്ട്രോള്‍ കൂടുമ്പോള്‍ പുരുഷന്മാരില്‍ കാണുന്ന ലക്ഷണമാണ്.
എൽഡിഎൽ കൊളസ്ട്രോൾ കൂടുമ്പോള്‍ അത് കണ്ണിന്‍റെ രക്തക്കുഴലുകളിൽ അടിഞ്ഞുകൂടാൻ കാരണമാകും. ഇത് കാഴ്ചയെ ബാധിക്കും.
പെട്ടെന്നുള്ള കാഴ്ച വ്യതിയാനങ്ങളോ കാഴ്ചക്കുറവോ റെറ്റിനയില്‍ എന്തെങ്കിലും ബുദ്ധിമുട്ടോ അനുഭവപ്പെടുന്നതും നിസാരമാക്കേണ്ട.
കണ്ണിന്റെ മൂലകളിൽ കാണുന്ന തടിപ്പും കൊളസ്ട്രോളിന്‍റെ സൂചനയാകാം.
മേൽപ്പറഞ്ഞ ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഉടന്‍ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.