Health
രാവിലെ എഴുന്നേറ്റ ഉടൻ മുഖം പോലും കഴുകാതെ ഫോൺ നോക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇനി മുതൽ ആ ശീലം വേണ്ട.
രാവിലെ എഴുന്നേറ്റ ഉടനെ ഫോൺ നോക്കുന്നത് തലച്ചോറിന് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ കാരണമാകും.
രാവിലെ ഉണര്‍ന്ന ഉടന്‍ ഫോണ്‍ നോക്കുന്നത് മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും ഇടയാക്കും.
ഉറക്കസമയം മുമ്പും ഉറക്കമുണർന്നയുടൻ ഫോൺ നോക്കുന്നതും ഉറക്കചക്രത്തെ തടസ്സപ്പെടുത്തും. സ്ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം മെലറ്റോണിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു.
രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്നത് അസ്വാസ്ഥ്യം, തലവേദന, വരണ്ട കണ്ണുകൾ എന്നിവയിലേക്ക് നയിച്ചേക്കാം.
രാവിലെ എഴുന്നേറ്റ ഉടൻ ഫോൺ പരിശോധിക്കുമ്പോൾ പ്രഭാതദിനചര്യകൾ വെെകാം.
മറ്റൊന്ന്, ദുഖകരമായ വാർത്തകൾ കാണുമ്പോൾ സമ്മർദ്ദമുണ്ടാക്കാം.