Health
കാപ്പി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം
അമിതമായ കഫീൻ ഉത്കണ്ഠയ്ക്കും ഉറക്കമില്ലായ്മയ്ക്കും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. കാപ്പി അമിതമായി കഴിക്കാതിരിക്കുക.
കാപ്പി അമിത അളവിൽ കുടിക്കുന്നത് മൂത്രത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും നിർജ്ജലീകരണത്തിലേക്ക് നയിക്കുകയും ചെയ്യും.
വളരെയധികം പഞ്ചസാരയും ക്രീമും ചേർക്കുന്നത് കാപ്പിയിലെ കലോറിയും കൊഴുപ്പും ഗണ്യമായി വർദ്ധിപ്പിക്കും.
നല്ല ഗുണമേന്മയുള്ള കാപ്പിയിൽ ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കാനുള്ള സാധ്യത കുറവാണ്.
രാത്രി വളരെ വൈകി കാപ്പി കുടിക്കുന്നത് ഉറക്കക്കുറവിന് ഇടയാക്കും. കാപ്പിയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുന്നു.
കാപ്പി വിശപ്പ് കുറ്ക്കുന്നതിന് കാരണമാകും. ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിൽ കിട്ടാതെ വരുന്നത് വിവിധ രോഗങ്ങൾ ഇടയാക്കും.
അമിതമായ കഫീൻ കാൽസ്യം ആഗിരണത്തെ തടസ്സപ്പെടുത്തുകയും അസ്ഥികളുടെ സാന്ദ്രതയെ ബാധിക്കുകയും ചെയ്യും.