Health
നമ്മുടെ ദെെനംദിന ജീവിതത്തിലെ ചില കാര്യങ്ങൾ പ്രതിരോധശേഷി കുറയ്ക്കാം. ഏതൊക്കെയാണ് ആ കാര്യങ്ങളെന്നതാണ് ഇനി പറയാൻ പോകുന്നത്.
പഞ്ചസാര അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു. അതിനാൽ പഞ്ചസാര അളവ് കുറയ്ക്കാം.
സംസ്കരിച്ച ഭക്ഷണത്തിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുക ചെയ്യുന്നു.
ഉയർന്ന അളവിലുള്ള മദ്യപാനം രോഗപ്രതിരോധ പ്രവർത്തനത്തെ അടിച്ചമർത്തുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്യും.
വറുത്ത ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് രോഗപ്രതിരോധ പ്രവർത്തനത്തെ ബാധിക്കും. അതിനാൽ എണ്ണ അടങ്ങിയ ഭക്ഷണൾ ഒഴിവാക്കാം.
ഫാസ്റ്റ് ഫുഡ്, ബേക്ക്ഡ് ഫുഡ് എന്നിവയിൽ ട്രാൻസ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുന്നു.
ഉയർന്ന അളവിലുള്ള സോഡിയം അടങ്ങിയ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും പ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും ചെയ്യും.
ശരീരത്തിലെ ഉയർന്ന അളവിലുള്ള കഫീൻ ഉറക്കത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ ഇത് രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്നു.
മലബന്ധം അകറ്റാൻ ഈ ഫ്രൂട്ട്സ് പതിവായി കഴിച്ചാല്‍ മതി...
വണ്ണം കുറയ്ക്കാൻ ദിവസവും രാവിലെ ഈ പാനീയങ്ങൾ കുടിക്കാം
ചർമ്മത്തിന്റെ ആരോഗ്യത്തിന് 'ബയോട്ടിൻ' ; ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഈ സൂപ്പർ ഫുഡുകൾ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കും