Health

ചുവന്ന ഭക്ഷണങ്ങൾ

ഹൃദയാരോഗ്യത്തിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് ചുവന്ന പഴങ്ങളും പച്ചക്കറികളും സഹായിക്കുന്നു.

Image credits: Getty

ഹൃദ്രോഗ സാധ്യത കുറയ്ക്കും

ചുവന്ന പഴങ്ങളിലും പച്ചക്കറികളിലും ലൈക്കോപീൻ, എലാജിക് ആസിഡ്, ക്വെർസെറ്റിൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.  

Image credits: Getty

ഹൃദയ സംബന്ധമായ രോ​ഗങ്ങൾ

ചുവന്ന പഴങ്ങളും പച്ചക്കറികളും ആൻ്റിഓക്‌സിഡൻ്റുകളാലും മറ്റ് അവശ്യ പോഷകങ്ങളാലും സമ്പന്നമാണ്. ഇത് ഹൃദയ സംബന്ധമായ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

Image credits: Getty

തക്കാളി

തക്കാളിയിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിരിക്കുന്നു. ഇതിൽ ഹൃദയത്തെ സംരക്ഷിക്കുന്ന ലൈക്കോപീൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. 

Image credits: Getty

ബീറ്റ്റൂട്ട്

ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, വിറ്റാമിൻ ബി, ധാതുക്കൾ എന്നിവ ബീറ്റ് റൂട്ടിൽ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

Image credits: Getty

സ്ട്രോബെറി

ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ കെ, വിറ്റാമിൻ സി എന്നിവ സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്നു. ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങൾ കുറയ്ക്കുന്നതിന് ഫോളേറ്റ് മികച്ച പോഷകമാണ്.
 

Image credits: Getty

ക്രാൻബെറി

ക്രാൻബെറികളിൽ പ്രോആന്തോസയാനിഡിൻസ് അടങ്ങിയിട്ടുണ്ട്. ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും ക്രാൻബെറിക്ക് കഴിയും.

Image credits: Getty

റാസ്ബെറി

റാസ്ബെറിയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഹൃദയത്തിൻ്റെ ആരോഗ്യം നിലനിർത്തുന്നതിനുള്ള മികച്ച ഭക്ഷണങ്ങളിൽ ഒന്നാണ്.

Image credits: Getty

ചെറി

വിറ്റാമിൻ സി, പൊട്ടാസ്യം എന്നിവ ചെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ആൻ്റിഓക്‌സിഡൻ്റ് ഹൃദയത്തെ ആരോ​ഗ്യകരമാക്കുന്നു.
 

Image credits: Getty

എല്ലുകളുടെ ബലം കൂട്ടാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലേ? ഇതാകാം കാരണങ്ങള്‍

സമ്മര്‍ദ്ദം കൂട്ടുന്ന കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ കഴിക്കേണ്ടവ...

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ഈ ടിപ്സ്