Health

യൂറിക് ആസിഡ്

യൂറിക് ആസിഡ് തോത് കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ജ്യൂസുകൾ 

Image credits: Getty

യൂറിക് ആസിഡ്

ശരീരം പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കളെ വിഘടിപ്പിക്കുമ്പോൾ രൂപപ്പെടുന്ന മാലിന്യ വസ്തുവാണ് യൂറിക് ആസിഡ്.

Image credits: Getty

ഗൗട്ട്

യൂറിക് ആസിഡ് തോത് ശരീരത്തില്‍ ഉയരുമ്പോള്‍ അത് സന്ധികളില്‍ കെട്ടികിടന്ന് 'ഗൗട്ട്' എന്ന രോഗാവസ്ഥയ്ക്ക് കാരണമാവുകയും സന്ധിവേദനയുണ്ടാകുകയും ചെയ്യാം. 

Image credits: Getty

വെള്ളരിക്ക ജ്യൂസ്

വെള്ളരിക്ക ജ്യൂസ് ഉയർന്ന ജലാംശം ഉള്ളതും ആൽക്കലൈസിംഗ് ഗുണങ്ങളുള്ളതും യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കുന്നതിന് ഫലപ്രദവുമാണ്.
 

Image credits: google

സെലറി വിത്ത് ജ്യൂസ്

സെലറി വിത്തിൽ ലുട്ടിയോലിൻ എന്ന സംയുക്തം  അടങ്ങിയിട്ടുണ്ട്. ലുട്ടിയോലിൻ യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കുകയും കോശജ്വലന നൈട്രിക് ഓക്സൈഡ് ഉത്പാദനം കുറയ്ക്കുകയും ചെയ്യും.
 

Image credits: freepik

ചിയ സീഡ് വെള്ളം

സന്ധിവാതം അല്ലെങ്കിൽ ഉയർന്ന യൂറിക് ആസിഡിൻ്റെ അളവ് ഉള്ള ഒരാൾക്ക് ചിയ സീഡ് വെള്ളം മികച്ചതാണ്. കാരണം, ചിയ വിത്തുകളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

Image credits: Getty

ഇഞ്ചി വെള്ളം

യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്ന ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. ഇഞ്ചി വെള്ളത്തിൽ അൽപം തേനോ നാരങ്ങ നീരോ ചേർത്ത് കുടിക്കുന്നത് നല്ലതാണ്.

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റ് യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

നാരങ്ങ വെള്ളം

വിറ്റാമി‍ൻ സി അടങ്ങിയ നാരങ്ങ വെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നത് യൂറിക് ആസിഡ് അളവ് കുറയ്ക്കും.

Image credits: Getty
Find Next One