Health
ചീത്ത കൊളസ്ട്രോൾ ഏറെ അപകടകാരിയാണ്. കാരണം അവ വിവിധ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പഴങ്ങൾ ഏതൊക്കെയാണെന്നറിയാം.
പേരയ്ക്കയിൽ ഡയറ്ററി ഫെെബറും ആന്റിഓക്സിസന്റുകളും അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ച പഴമാണ് പേരയ്ക്ക.
മാതളത്തിൽ അടങ്ങിയിട്ടുള്ള പോളിഫെനോൾസ് ചീത്ത കൊളസ്ട്രോൾ കുറയക്കാൻ സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ച പഴങ്ങളിലൊന്നായാണ് ആപ്പിൾ. ആപ്പിളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.
വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
പൊട്ടാസ്യം അടങ്ങിയ വാഴപ്പഴം ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകമാണ്.
മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ലയിക്കുന്ന ഡയറ്ററി ഫൈബർ, പെക്റ്റിൻ, വിറ്റാമിൻ സി എന്നിവ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.