Health

സ്ട്രെസ്

തിരക്ക് പിടിച്ച ജീവിതത്തിൽ ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ് സമ്മർദ്ദം. സ്ട്രെസ് കുറയ്ക്കുന്നതിന് ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്. 

Image credits: Getty

സ്ട്രെസ് കുറയ്ക്കുന്ന സൂപ്പർ ഫുഡുകൾ

സ്ട്രെസ് കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീൻ ടീ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിച്ചേക്കാം. ​ഗ്രീൻ ടീയിലെ കഫീൻ, തിനൈൻ എന്നിവയാണ് അതിന് സഹായിക്കുന്നത്.
 

Image credits: Getty

തെെര്

തൈരിൽ കാണപ്പെടുന്ന ബാക്ടീരിയ സമ്മർദ്ദം നന്നായി നിയന്ത്രിക്കാനും വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Pinterest

സാൽമൺ മത്സ്യം

സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡുകൾക്ക് സ്ട്രെസ് കുറയ്ക്കാനുള്ള കഴിവുണ്ട്. 

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കും. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ഫ്ലേവനോയ്ഡുകളും ആൻ്റിഓക്‌സിഡൻ്റുകളും ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

നട്സും സീഡുകളും

നട്സുകളിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
 

Image credits: Getty

വാഴപ്പഴം

സ്‌ട്രെസ് കുറയ്ക്കാനും നന്നായി ഉറങ്ങാനും സഹായിക്കുന്ന നിരവധി സംയുക്തങ്ങൾ വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

ബെറി പഴങ്ങള്‍

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയ സരസഫലങ്ങൾ ആൻ്റിഓക്‌സിഡൻ്റ് അളവ് വർദ്ധിപ്പിക്കുകയും ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
 

Image credits: Getty

ഗ്രാമ്പുവിന്റെ ഈ ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ചെെനയിൽ കണ്ടെത്തിയ വെെറസ് ; എച്ച്എംപിവിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

മുട്ടയുടെ വെള്ളയോ മഞ്ഞയോ? മുടിയ്ക്ക് ഏറ്റവും നല്ലത് ഏതാണ്?

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? എങ്കിൽ കാരണങ്ങൾ ഇതാകാം