Health

ബ്രെസ്റ്റ് ക്യാൻസർ

ബ്രെസ്റ്റ് ക്യാൻസർ ; സ്തനങ്ങളില്‍ സ്വയം പരിശോധന നടത്തേണ്ടത് എങ്ങനെയാണ്? 

Image credits: freepik

സ്തനാർബുദം

സ്തനാർബുദം ബാധിക്കുന്ന യുവതികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. രാജ്യത്ത് 28.2 ശതമാനം സ്ത്രീകൾക്ക് സ്തനാർബുദമുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് വ്യക്തമാക്കുന്നു. 
 

Image credits: pexels

ന​ഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളിൽ സ്തനാർബുദം കൂടുതൽ

2020-ൽ രാജ്യത്ത് 178,000-ലധികം പുതിയ കേസുകളുടെ വർദ്ധനവ് ഉണ്ടായതായി പഠനങ്ങൾ പറയുന്നു. നഗരങ്ങളിൽ താമസിക്കുന്ന സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കാണുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.
 

Image credits: freepik

ലക്ഷണങ്ങൾ

തുടക്കത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ രോ​ഗം നേരത്തെ ഭേദമാക്കാനാകുമെന്ന് പഠനങ്ങൾ പറയുന്നു. സ്വയം പരിശോധന നടത്തുന്നത് സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിന് സഹായിക്കുന്നു. 

Image credits: pexels

സ്തനത്തിൽ കാണുന്ന മുഴ

സ്തനത്തിൽ കാണുന്ന മുഴയെ നിസാരമായി കാണരുത്. സ്തനത്തിന് ചുറ്റുമുള്ള ചർമ്മം വലിഞ്ഞു മുറുകിയേക്കാം, ഇത് മങ്ങിയ രൂപത്തിലേക്ക് നയിച്ചേക്കാം.

Image credits: Pinterest

സ്തനം/കക്ഷത്തിൽ മുഴകൾ

സ്തനം/കക്ഷത്തിൽ മുഴകൾ കണ്ടാൽ അവ​ഗണിക്കരുത്.  എല്ലാ മുഴകളുംക്യാൻസർ അല്ല. ആകൃതിയില്ലാത്തതോ വേദനാജനകമായതോ വേദനയില്ലാത്തതോ ആയ കട്ടിയുള്ള മുഴ കണ്ടാൽ ഉടനെ ഡോക്ടറെ കാണു​ക. 
 

Image credits: Getty

മുലക്കണ്ണുകളിൽ നിന്ന് ഡിസ്ചാർജ്

 മുലക്കണ്ണുകളിൽ നിന്ന് അസാധാരണമായ ഡിസ്ചാർജ് ഉണ്ടാവുന്നതാണ് മറ്റൊരു ലക്ഷണം.

Image credits: Freepik

ആര്‍ത്തവത്തിനു ശേഷം സ്തനങ്ങള്‍ സ്വയം പരിശോധിക്കുക

എല്ലാ ആര്‍ത്തവത്തിനും ശേഷം സ്തനങ്ങള്‍ സൂക്ഷ്മമായി സ്വയം പരിശോധിക്കുക. ഒരു കണ്ണാടിയുടെ സഹായത്തോടെ സ്തനങ്ങളെ നോട്ടത്തിലൂടെ പരിശോധിക്കാം.
 

Image credits: Getty

ആകൃതി, വലിപ്പം

ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോയെന്നാണ് നോട്ടത്തില്‍ പരിശോധിക്കേണ്ടത്. 
 

Image credits: Getty

മുലക്കണ്ണുകളില്‍ നിന്ന് ദ്രാവകമോ നീരോ വരിക

മുലക്കണ്ണുകളില്‍ നിന്ന് എന്തെങ്കിലും ദ്രാവകമോ നീരോ പുറത്തുവരുന്നുണ്ടോ എന്നത് ശ്രദ്ധിക്കുക. മുലയൂട്ടുന്ന സ്ത്രീകളല്ലെങ്കില്‍ ഇക്കാര്യം ഗൗരവമായി എടുക്കണം. 
 

Image credits: pexels

മെഡിക്കല്‍ പരിശോധന

സ്ത്രീകള്‍ ആറ് മാസത്തിലൊരിക്കലോ, വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനാര്‍ബുദമില്ലെന്ന് മെഡിക്കല്‍ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതാണ് ഉചിതം.
 

Image credits: social media
Find Next One