Health
എത്ര ഭക്ഷണം കഴിച്ചിട്ടും വിശപ്പ് കുറയുന്നില്ലേ? എപ്പോഴും വിശപ്പ് ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളെ കുറിച്ചറിയാം.
അമിതമായ വിശപ്പ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം മതിയായ അളവിൽ പ്രോട്ടീൻ
അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. പ്രോട്ടീൻ്റെ അളവ് കുറയുമ്പോൾ വിശപ്പ് കൂടാം.
ഉറക്കക്കുറവ് വിശപ്പ് കൂട്ടാം., ഇത് കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണങ്ങളോടുള്ള താൽപര്യം കൂട്ടാം.
വെള്ളം കുടിക്കാതിരിക്കുന്നതാണ് മറ്റൊരു കാരണം. നിർജ്ജലീകരണം ഊർജ്ജ നില കുറയ്ക്കുകയും അമിത വിശപ്പിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
നിങ്ങൾക്ക് സ്ഥിരമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ പ്രമേഹമുണ്ടോയെന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്.
സമ്മർദ്ദത്തിലായിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ എന്ന ഹോർമോണിനെ പുറത്തുവിടുന്നു. ഇത് വിശപ്പ് കൂട്ടാം.
ഭക്ഷണം കഴിച്ചിട്ടും വിശപ്പ് അനുഭവപ്പെടുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ്.