Health
പിരീഡ്സിന് മുമ്പ് മലബന്ധം ഉണ്ടാകുന്നതിന് പിന്നിലുള്ള ചില കാരണങ്ങൾ
ആർത്തവദിനങ്ങളിൽ വയറുവേദന, നടുവേദന പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ, ആർത്തവത്തിന് മുമ്പ് മലബന്ധ പ്രശ്നം മിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്.
ആർത്തവത്തിന് മുമ്പുള്ള മലബന്ധത്തിൻ്റെ ചില കാരണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഹോർമോൺ വ്യതിയാനമാണ് ആദ്യത്തെ കാരണമെന്ന് പറയുന്നത്.
ആർത്തവത്തിന് മുമ്പ് ശരീരം പ്രോസ്റ്റാഗ്ലാൻഡിൻ ഉത്പാദിപ്പിക്കുന്നു. ഇത് ഗർഭപാത്രത്തെ ചുരുങ്ങാൻ സഹായിക്കുന്നു. ഇത് കുടൽ ചലനത്തെ മന്ദഗതിയിലാക്കുകയും മലബന്ധത്തിന് കാരണമാവുകയും ചെയ്യും.
ആർത്തവത്തിന് മുമ്പ് ഉപ്പിട്ടതോ പഞ്ചസാരയോ സംസ്കരിച്ചതോ ആയ ഭക്ഷണത്തോടുള്ള താൽപര്യം കൂട്ടുന്നു. ഇവ മലബന്ധത്തിലേക്ക് നയിച്ചേക്കാം.
പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്) സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കും. സമ്മർദ്ദം മലബന്ധത്തിന് ഒരു പ്രധാന കാരണമാണ്.
ചില സ്ത്രീകൾ വിളർച്ച തടയുന്നതിന് ഇരുമ്പ് അടങ്ങിയ സപ്ലിമെൻ്റുകൾ കഴിക്കുന്നു. അയൺ സപ്ലിമെൻ്റുകൾ മലബന്ധത്തിലേക്ക് നയിച്ചേക്കാമെന്ന് വിദഗ്ധർ പറയുന്നു.