Health
മഴക്കാലത്ത് വിവിധ രോഗങ്ങൾ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളിൽ പ്രത്യേകിച്ച് വളരെ പെട്ടെന്നാകും രോഗങ്ങൾ പിടിപെടുക.
മഴക്കാലത്ത് കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകണം. കുട്ടികൾക്ക് നൽകുന്ന ഭക്ഷണം, അവരെ ധരിപ്പിക്കുന്ന വസ്ത്രം ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
മഴക്കാലത്ത് ഈർപ്പവും നനവും കൂടുതലാണല്ലോ. അത് കൊണ്ട് തന്നെ അണുബാധകൾക്കുള്ള സാധ്യതയും കൂടുതലാണ്.
വീടിന് പുറത്തിറങ്ങുമ്പോൾ കുടയും റെയിൻ കോട്ടും നൽകുക. കുട്ടി വീട്ടിലെത്തി കഴിഞ്ഞാൽ ഈർപ്പമുള്ള വസ്ത്രങ്ങൾ മാറ്റി കോട്ടൺ വസ്ത്രങ്ങൾ നൽകുക.
മഴക്കാലത്ത് കൊതുകുകൾ വഴിയുള്ള രോഗങ്ങൾ പിടിപെടാം. അതിനാൽ കൊതുകുവല ഇടാൻ മറക്കരുത്. അയഞ്ഞതും ഫുൾസ്ലീവ് ആയതുമായ വസ്ത്രങ്ങൾ ധരിപ്പിക്കണം.
മഴക്കാലത്ത് ആരോഗ്യകരമായ ഭക്ഷണങ്ങൾ നൽകുക. സ്ട്രീറ്റ് ഫുഡ് ഒഴിവാക്കണം. വാഴപ്പഴം, മാതളം, പപ്പായ തുടങ്ങിയ സീസണൽ ഫ്രൂട്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കുട്ടികൾക്ക് നൽകേണ്ട വാക്‌സിനേഷൻ ക്യത്യമായി എടുക്കണം.
ബ്രെയിനിനെ സ്മാർട്ടാക്കാം ; കഴിച്ചോളൂ എട്ട് ഭക്ഷണങ്ങൾ
ചെറുചൂടുവെള്ളത്തിൽ കറുവപ്പട്ടയും തേനും ചേർത്ത് കുടിച്ചാൽ...
പതിവായി തലവേദന വരാറുണ്ടോ? കാരണങ്ങൾ ഇതാകാം
വീട്ടിൽ പാറ്റ ശല്യം രൂക്ഷമോ? എങ്കിൽ പരീക്ഷിക്കാം ചില പൊടിക്കെെകൾ