Health
എല്ലുകളെ സ്ട്രോങ്ങാക്കാൻ പ്രോട്ടീൻ അടങ്ങിയ 7 ഭക്ഷണങ്ങളിതാ...
പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് പേശികളുടെ ബലം വർദ്ധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, പ്രതിരോധശേഷി കൂട്ടുക എന്നിവയ്ക്കെല്ലാം പ്രധാനമാണ്.
എല്ലുകളെ സ്ട്രോങ്ങാക്കാൻ പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം.
പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ് തെെര്. ഏകദേശം 245 ഗ്രാം തൈരിൽ 8.5 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തെെര് കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
ദിവസവും രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു മുട്ട കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുന്നു
പിസ്ത, ബദാം പോലുള്ള നട്സുകളിലും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്
പ്രോട്ടീൻ്റെ മികച്ച ഉറവിടമാണ് പയർ വർഗങ്ങൾ. 100 ഗ്രാം പയർ വർഗങ്ങളിൽ 24 - 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ചില പയറുകളിൽ ലൈസിൻ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്.
കോട്ടേജ് ചീസാണ് മറ്റൊരു ഭക്ഷണം. കോട്ടേജ് ചീസ് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കും
ചീസിൽ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.