Health
മുടി വളർച്ചയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ.
മുടിപൊട്ടുന്നത് തടയാനും മുടി തഴച്ച് വളരാനും പ്രോട്ടീന് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് പ്രധാനമാണ്.
മുടിവളർച്ചയ്ക്ക് സഹായിക്കുന്ന നാല് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിതാ...
പ്രകൃതിദത്തമായ ആൻ്റിഓക്‌സിഡൻ്റായ വിറ്റാമിൻ ഇ ബദാമിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ ആരോഗ്യകരവും തിളക്കവുമുള്ളതാക്കുന്നു. മുടിയുടെ അറ്റം പൊട്ടുന്നത് തടയാനും ബദാം സഹായിക്കുന്നു.
മുട്ടയുടെ വെള്ളയിൽ റൈബോഫ്ലേവിൻ, നിയാസിൻ, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ പ്രോട്ടീനുകളും ധാതുക്കളും മുടി വളർച്ചയെ വർധിപ്പിക്കാൻ സഹായിക്കുന്നു.
മുടിവളർച്ചയ്ക്ക് കഴിക്കേണ്ട ഉയർന്ന പ്രോട്ടീൻ ഭക്ഷണമാണ് ചിക്കൻ. ചിക്കൻ എൽ-ലൈസിൻ എന്ന അവശ്യ അമിനോ ആസിഡും നൽകുന്നു.
കോട്ടേജ് ചീസ് കാൽസ്യത്തിൻ്റെയും പ്രോട്ടീനിൻ്റെയും നല്ല ഉറവിടമാണ്. കോട്ടേജ് ചീസ് ദിവസേന കഴിക്കുന്നത് മുടിയുടെ വളർച്ചയ്ക്ക് സഹായകമാണ്.