Health
നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗമുള്ളവർ ഇക്കാര്യം ശ്രദ്ധിക്കുക
നല്ല ഉറക്കം മൊത്തത്തിലുള്ള ആരോഗ്യത്തിന് നിർണായകമാണ്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) ഉള്ള വ്യക്തികൾക്കിടയിലെ സിറോസിസ് തടയാനും ഉറക്കം സഹായിക്കുമെന്ന് പഠനം.
ചൈനയിലെ ഹുവാഷോങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ആരോഗ്യകരമായ ഉറക്കവും NAFLD രോഗികളിൽ സിറോസിസ് സാധ്യത കുറയുന്നതും തമ്മിലുള്ള ബന്ധം പഠനത്തിൽ ചൂണ്ടികാണിച്ചു.
112,196 NAFLD രോഗികളിൽ നടത്തിയ പഠനത്തിൽ മോശം ഉറക്കം സിറോസിസിലേക്ക് നയിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.
ഉറക്കത്തിന് മതിയായ പ്രാധാന്യം പലരും നല്‍കുന്നില്ല എന്നതിന്റെ തെളിവാണ് ഈ പഠനമെന്ന് എക്‌സില്‍ ആരോഗ്യ സമ്പന്ധമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ഡോ. എബി ഫിലിപ്പ് വ്യക്തമാക്കി.
മനുഷ്യന് രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. നന്നായി ഉറങ്ങുന്നത് കരളിൻ്റെ ആരോഗ്യത്തിന് എണ്ണമറ്റ ഗുണങ്ങൾ നൽകുന്നു. ഇത് അധികമാരും അറിയാത്ത കാര്യമാണ്...- ഫിലിപ്സ് പറഞ്ഞു.
മോശം ഉറക്കം ഓർമ്മക്കുറവിന് കാരണമാകും. ഇത് തലവേദന, ഉത്കണ്ഠ, സമ്മർദ്ദം എന്നിവയുടെ അപകടസാധ്യത വർദ്ധിപ്പിക്കും.
വൈകി ഉറങ്ങുന്നതും ടൈപ്പ് 2 പ്രമേഹത്തിൻ്റെ സാധ്യത വർദ്ധിപ്പിക്കുമെന്ന് സ്ലീപ്പ് ജേണലിൽ പഠനത്തിൽ പറയുന്നു.
കരളില്‍ കൊഴുപ്പ് അടിയുമ്പോള്‍ മാത്രം ഉണ്ടാകുന്നതിനെയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) എന്ന് പറയുന്നത്.
അമിതവണ്ണമുള്ളവരിൽ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.