Health
ഉയർന്ന കൊളസ്ട്രോൾ ഇന്ന് പലരിലും കാണുന്ന ജീവിതശെെലി രോഗമാണ്.
ഉയർന്ന കൊളസ്‌ട്രോൾ മൂലം രക്തക്കുഴലുകൾ ചുരുങ്ങുകയോ ധമനി അടഞ്ഞുപോകുന്നത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഉയർന്ന കൊളസ്ട്രോൾ എങ്ങനെ നിയന്ത്രിക്കാം?
പതിവായി വ്യായാമം ചെയ്യുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
മോണോ സാച്ച്വറേറ്റഡ് അടങ്ങിയ ഭക്ഷണങ്ങൾ മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായകമാണ്.
ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമാണ്.
പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിലെ അമിതകൊഴുപ്പ് അകറ്റുന്നിത് മികച്ചതായി പഠനങ്ങൾ പറയുന്നു.
കിഡ്‌നി ബീൻസ്, ആപ്പിൾ, പിയേഴ്സ് തുടങ്ങിയ ഭക്ഷണങ്ങളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കും.
പുകവലി ഉയർന്ന കൊളസ്‌ട്രോളിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പുകവലി ശീലം ഒഴിവാക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത അകറ്റുന്നതിനും ഗുണം ചെയ്യും.
മദ്യപാനം മോശം കൊളസ്ട്രോൾ കൂട്ടുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു.