Health
പാറ്റ ശല്യമില്ലാത്ത വീട് ഉണ്ടാകില്ല. വീട്ടമ്മമാരെ ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നമാണ് പാറ്റ ശല്യം.
എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നത് പാറ്റയെ ഓടിക്കുന്നതിന് പ്രധാനമാണ്. അടുക്കും ചിട്ടയും ഉള്ള വീടുകളില്‍ പാറ്റ ശല്യം കുറവായിരിക്കും.
പാറ്റഗുളിക ഒരു പരിധി വരെ പാറ്റകളെ അകറ്റി നിർത്തും. അലമാരകളിലും വാഷ്‌ബേസിനിലുമെല്ലാം ഒരു പാറ്റ ഗുളിക ഇട്ടു വച്ചാല്‍ പാറ്റശല്യം കുറയും.
വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റകള്‍ പെരുകാന്‍ കാരണമാകും.
രാത്രി ഭക്ഷണം കഴിച്ച പാത്രങ്ങള്‍ സിങ്കില്‍ കൂടിയിടരുത്. കാരണം ഭക്ഷണാവിശിഷ്ടങ്ങള്‍ കഴിക്കാനായി പാറ്റകൾ വരാം.
ലോഷൻ ഉപയോഗിച്ച് തറ നന്നായി തുടയ്ക്കുക. ഇതും പാറ്റ ശല്യം അകറ്റും.
ബേക്കിംഗ് സോഡ പാറ്റശല്യം ഒരു പരിധി വരെ അകറ്റുന്നതിന് ഗുണം ചെയ്യും.
നാരങ്ങ നീരിൽ അടങ്ങിയിട്ടുള്ള അസിഡിക് മണവും ഗന്ധവും പാറ്റകളെ ഓടിക്കാൻ സഹായിക്കും. നാരങ്ങ നീര് അൽപം വെള്ളം ചേർത്ത് മുറികളുടെയും അടുക്കളയുടേയും ഓരോ കോര്‍ണറുകളില്‍ സ്‌പ്രേ ചെയ്യുക.