Health
ചർമ്മത്തിന്‍റെയും കണ്ണുകളുടെയും മഞ്ഞനിറം ചിലപ്പോള്‍ ലിവർ സിറോസിസിന്‍റെ ലക്ഷണമാകാം.
കരൾ സിറോസിസിന്‍റെ മറ്റൊരു ലക്ഷണം ആണ് ചർമ്മത്തിലെ തുടർച്ചയായ ചൊറിച്ചിൽ.
ചെറിയ മുറിവുകളിൽ നിന്ന് പോലും ഇടയ്ക്കിടെ ചതവും രക്തസ്രാവവും അനുഭവപ്പെടുന്നതും നിസാരമാക്കേണ്ട.
വയറിലെ വീക്കവും അസ്വസ്ഥതയും ആണ് മറ്റ് ലക്ഷണങ്ങള്‍.
വെരിക്കസ് പോലുള്ള സങ്കീർണതകള്‍ക്കും ഈ സിറോസിസ് കാരണമാകും.
ആവശ്യത്തിനു വിശ്രമം ലഭിച്ചാലും കടുത്ത ക്ഷീണവും തളർച്ചയും തോന്നുന്നതും ലിവർ സിറോസിസിന്റെ സാധാരണമായ ലക്ഷണമാണ്.
വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, ഓക്കാനം, ഛർദി തുടങ്ങിയവയും ലക്ഷണങ്ങളാണ്.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.