Health
ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ ആവശ്യമായ വിറ്റാമിൻ എ, സി എന്നിവ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകൾ ചർമ്മത്തിന് തിളക്കം നൽകാനും പിഗ്മെന്റേഷൻ കുറയ്ക്കാനും സഹായിക്കുന്നു.
വിറ്റാമിൻ എയ്ക്ക് ചർമ്മത്തെ മിനുസമാർന്നതാക്കാൻ കഴിയും. അതേസമയം വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചർമ്മത്തെ പരിക്കിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
മാമ്പഴം ചർമ്മത്തിൽ ഒരു മാസ്‌ക് അല്ലെങ്കിൽ സ്‌ക്രബ് ആയി ഉപയോഗിക്കാം. അത് ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
മാമ്പഴത്തിൽ വിറ്റാമിൻ കെ ധാരാളമുണ്ട്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളും വീക്കവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മാമ്പഴത്തിൽ വിറ്റാമിൻ കെ ധാരാളമുണ്ട്. ഇത് കണ്ണുകൾക്ക് ചുറ്റുമുള്ള ഇരുണ്ട വൃത്തങ്ങളും വീക്കവും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
മാമ്പഴത്തിന്റെ പൾപ്പും അൽപം തെെരും ചേർത്ത് മിക്സ് ചെയ്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ ഇത് കഴുകി കളയുക.
മാമ്പഴത്തിന്റെ പൾപ്പും ഒരു നുള്ള് മഞ്ഞൾപ്പൊടിയും യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക.