Health
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ
ചില ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങൾ ഷുഗർ അളവ് നിയന്ത്രിക്കുക മാത്രമല്ല ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഹൃദ്രോഗ സാധ്യത കുറയ്ക്കുന്ന അഞ്ച് ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളിതാ...
നാരുകളാൽ സമ്പന്നമായ ഓട്സ് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
പയർവർഗ്ഗങ്ങളിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
ബദാം, വാൾനട്ട് എന്നിവയിൽ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ആരോഗ്യകരമായ കൊഴുപ്പുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്.
മധുരക്കിഴങ്ങിൽ നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്സിഡൻറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കുന്നു.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് സുഗന്ധവ്യഞ്ജനങ്ങൾ
നല്ല ഉറക്കം കിട്ടാൻ ശീലമാക്കാം ഈ എട്ട് ഭക്ഷണങ്ങൾ
വിറ്റാമിന്‍ ബിയുടെ കുറവ്; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങളെ അവഗണിക്കരുത്
ശരീരഭാരം പെട്ടെന്ന് കൂടുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ