ദഹനപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം കണ്ടെത്താൻ കറ്റാര്‍വാഴയെ ആശ്രയിക്കാവുന്നതാണ്. വയറ്റിലെ നല്ലയിനം ബാക്ടീരിയകളെ ശക്തിപ്പെടുത്തുകയാണ് കറ്റാര്‍വാഴ ചെയ്യുന്നത്
Image credits: Getty
പോഷകങ്ങള്‍ക്ക്
നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കാൻ കഴിഞ്ഞില്ലെങ്കില്‍ ആരോഗ്യത്തിന് ഗുണമില്ലാതെ പോകും. ഇതിന് സഹായിക്കുന്നൊരു വിഭവമാണ് കറ്റാര്‍വാഴ
Image credits: Getty
പ്രതിരോധശേഷി
രോഗങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും അകറ്റാൻ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറ്റാര്‍വാഴ ഏറെ സഹായിക്കുന്നു. ഇതിലെ വൈറ്റമിൻ-സിയും ആന്‍റിഓക്സിഡന്‍റ്സുമാണ് ഇതിന് സഹായിക്കുന്നത്
Image credits: Getty
ഷുഗര്‍
പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പ്രകാരം രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിനും കറ്റാര്‍വാഴ ഏറെ സഹായകമാണ്
Image credits: Getty
വായുടെ ശുചിത്വം
വായ്ക്കകത്തെ ബാക്ടീരിയകളെ ബാലൻസ് ചെയ്യുന്നതിനും വായ ശുചിയായി സൂക്ഷിക്കുന്നതിനും കറ്റാര്‍ വാഴ സഹായിക്കുന്നു
Image credits: Getty
കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും കറ്റാര്‍വാഴ സഹായകമാണ്. ഇതിലൂടെ ഹൃദയാരോഗ്യത്തിനും കറ്റാര്‍വാഴ പ്രയോജനപ്പെടുന്നുവെന്ന് പറയാം
Image credits: Getty
വെയിറ്റ് ലോസ്
വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് പല കാരണങ്ങള്‍ കൊണ്ട് അവരുടെ ഡയറ്റിന് അനുയോജ്യമാണ് കറ്റാര്‍വാഴ. ഇതിന്‍റെ ജ്യൂസ് വെയിറ്റ് ലോസ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്