Health
നമുക്ക് ഉന്മേഷം പകരുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന ഘടകമാണ് വൈറ്റമിൻ-സി. ഇത് കുറയുമ്പോള്‍ എപ്പോഴും തളര്‍ച്ച അനുഭവപ്പെടാം
വൈറ്റമിൻ സി കുറയുമ്പോള്‍ അത് രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നതിന്‍റെ ഫലമായി പല അസുഖങ്ങളും അണുബാധകളും വന്നുകൊണ്ടിരിക്കാം
ചര്‍മ്മത്തിലെ കൊളാജെൻ എന്ന ഘടകത്തിന്‍റെ ഉത്പാദനത്തിന് വൈറ്റമിൻ സി ആവശ്യമാണ്. ഇത് കുറവാകുമ്പോള്‍ മുറിവുണങ്ങുന്നതിന് സമയമെടുക്കാം
ശരീരത്തില്‍ വിവിധ സന്ധികളിലും പേശികളിലും വേദന പതിവാകുന്നതും വൈറ്റമിൻ സി കുറവിന്‍റെ ലക്ഷണമാകാം
സ്കിൻ വരണ്ടിരിക്കുന്നതും, സ്കിന്നില്‍ പലവിധ പ്രശ്നങ്ങളേല്‍ക്കുന്നതുമെല്ലാം വൈറ്റമിൻ സി കുറയുമ്പോള്‍ വരാം
മോണയില്‍ വീക്കവും മോണയില്‍ നിന്ന് രക്തം വരികയും ചെയ്യുന്നതും വൈറ്റമിൻ സി കുറവിന്‍റെ ലക്ഷണമാകാം
മാനസികാരോഗ്യത്തിന്‍റെ കാര്യത്തിലും അവിഭാജ്യഘടകമാണ് വൈറ്റമിൻ സി. അതിനാല്‍ ഇത് കുറയുമ്പോള്‍ മൂഡ് ഡിസോര്‍ഡര്‍ വരാം