Health

ദുഖം

നീണ്ടുപോകുന്ന ദുഖം, അതിന് കാരണം മനസിലാകാതെ പോകാം. ഒപ്പം ശൂന്യത അനുഭവപ്പെടുന്നതും വിഷാദലക്ഷണമാകാം

Image credits: Getty

താല്‍പര്യക്കുറവ്

നേരത്തെ താല്‍പര്യത്തോടെ ചെയ്തിരുന്ന കാര്യങ്ങളില്‍ പോലും താല്‍പര്യക്കുറവ് നേരിടാം. ഒന്നിലും ആസ്വാദനം തോന്നാത്ത അവസ്ഥയും

Image credits: Getty

വിശപ്പില്‍ വ്യത്യാസം

ചിലരില്‍ വിഷാദത്തിന്‍റെ ഭാഗമായി വിശപ്പ് കൂടാം, ചിലരില്‍ വിശപ്പ് കുറയാം. ഇതിന് അനുസരിച്ച് വണ്ണവും മാറുന്നു

Image credits: Getty

ഉറക്കം

വിഷാദരോഗത്തിന്‍റെ പ്രധാന ലക്ഷണമാണ് ഉറക്കത്തില്‍ വരുന്ന വ്യത്യാസം. ഒന്നുകില്‍ ഉറക്കമില്ലായ്മ അല്ലെങ്കില്‍ കൂടുതല്‍ ഉറക്കമാണ് ലക്ഷണം

Image credits: Getty

തളര്‍ച്ച

എപ്പോഴും തളര്‍ച്ച, ഉന്മേഷക്കുറവ് അനുഭവപ്പെടുന്നതും വിഷാദത്തിന്‍റെ ലക്ഷണമാകാം

Image credits: Getty

ശ്രദ്ധക്കുറവ്

ഏത് വിഷയത്തിലായാലും ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകാം. ഒപ്പം അസ്വസ്ഥതയും മുൻകോപവും കാണാം

Image credits: Getty

ഉള്‍വലിയല്‍

ബന്ധങ്ങളില്‍ നിന്നും സമൂഹത്തില്‍ നിന്നും വല്ലാതെ ഉള്‍വലിഞ്ഞ് നില്‍ക്കുന്നതും വിഷാദത്തിന്‍റെ ലക്ഷണമാകാം

Image credits: Getty

മരണം

മരണത്തെ കുറിച്ച്, പ്രത്യേകിച്ച് ആത്മഹത്യയെ കുറിച്ചെല്ലാമുള്ള ചിന്ത വന്നുകൊണ്ടേയിരിക്കുന്നതും വിഷാദലക്ഷണമാകാം

Image credits: Getty
Find Next One