Health
എല്ലുകളെ ശക്തമായി നിലനിർത്താൻ ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക.
ആരോഗ്യമുള്ള അസ്ഥികളെ നിലനിർത്താൻ സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് കാൽസ്യം. ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാൻ കുടിക്കാം കാത്സ്യം അടങ്ങിയ ഈ പാനീയങ്ങൾ.
കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ എ എന്നിവ അടങ്ങിയ പാനീയമാണ് പശുവിൻ പാൽ. ദിവസവും ഒരു നേരം പാൽ കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് സഹായകമാണ്.
ഇലക്കറികളിൽ നിന്ന് ഉണ്ടാക്കുന്ന സ്മൂത്തികൾ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ചീര കൊണ്ടുള്ള സ്മൂത്തി കുടിക്കുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് ഫലപ്രദമാണ്.
ബ്രൊക്കോളി ജ്യൂസ് ദിവസവും കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് എല്ലുകളെ കൂടുതൽ ശക്തിയുള്ളതായി നിലനിർത്തുന്നു.
ഗ്രീൻ ടീ എല്ലുകളെ ശക്തവും ആരോഗ്യകരവുമാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.