Health
വണ്ണം കുറയ്ക്കാൻ ചോറ് ഒഴിവാക്കണോ?
അമിതവണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്ന നിരവധി പേരുണ്ട്. ഡയറ്റിൽ പലരും ഒഴിവാക്കാറുള്ള ഭക്ഷണമാണ് ചോറ്. ശരിക്കും ചോറ് ഒഴിവാക്കേണ്ടതുണ്ടോ?.
പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള ആളുകൾ ഉയർന്ന ഗ്ലൈസെമിക് സൂചിക കാരണം വെളുത്ത അരി ഒഴിവാക്കാറുമുണ്ടെന്ന് ഡയറ്റീഷ്യൻ കെജൽ ഷാ പറയുന്നു.
ചോറ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാൻ ഇടയാക്കും. ഒരു കപ്പ് അരിയിൽ 53.4 ഗ്രാം കാർബോഹൈഡ്രേറ്റ് ഉണ്ടെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അസോസിയേഷൻ പറയുന്നു.
എന്നാൽ ഡയറ്റ് നോക്കുമ്പോൾ ചോറ് കഴിക്കാമെന്നാണ് കെജൽ പറയുന്നത്. ചോറ് കഴിക്കാം പക്ഷേ അളവ് വളരെ കുറച്ച് വേണം ചോറ് കഴിക്കേണ്ടത്.
വെള്ള അരിക്ക് പകരം ബ്രൗൺ റൈസ് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതിൽ പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു.
വെളുത്ത അരിയെ അപേക്ഷിച്ച് ബ്രൗൺ റെെസിൽ ആൻ്റിഓക്‌സിഡൻ്റുകൾ, ഇരുമ്പ്, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ചോറ് കുറച്ചും കറികൾ കൂടുതലുമായി ഉൾപ്പെടുത്തുക. ഇങ്ങനെ കഴിക്കുന്നത് അമിതമായി കലോറി ശരീരത്തിലെത്തുന്നത് തടയും. ഫെെബർ അടങ്ങിയ ഭക്ഷണങ്ങളോടൊപ്പം ചേർത്ത് ചോറ് കഴിക്കുക.