Health
ജൂൺ 21നാണ് അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത്. നമ്മുക്ക് വേണ്ടിയും സമൂഹത്തിനും വേണ്ടിയുള്ള യോഗ എന്നതാണ് ഈ വർഷത്തെ യോഗ ദിന പ്രമേയം.
യോഗ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം
നടുവേദനയുള്ളവരിൽ വേദന ലഘൂകരിക്കുന്നതിനും ചലനശേഷി മെച്ചപ്പെടുത്തുന്നതിനും യോഗ നല്ലതാണ്.
യോഗ പരിശീലിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഉയർന്ന ബിപി ഉള്ള രോഗികളിൽ രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.
യോഗ ശീലിക്കുന്നത് ദഹനനാളത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് യോഗ ഉപയോഗപ്രദമാണ്.
യോഗ ചെയ്യുന്നത് ഏകാഗ്രതയും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നു.
ശരീരത്തിൻ്റെ ഊർജനിലവാരം വർധിപ്പിക്കുന്നതിനും അലസതയും ക്ഷീണവും കുറയ്ക്കുന്നതിനും യോഗ സഹായകമാണ്.