Health
റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
കൈ-കാലുകൾ, കാൽമുട്ടുകൾ എന്നിവിടങ്ങളിലെ വേദന, വീക്കം തുടങ്ങിയവ റൂമറ്റോയ്ഡ് ആർത്രൈറ്റിസിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
സന്ധി വേദന, സന്ധികളിൽ മരവിപ്പ്, സന്ധികള്‍ക്കുണ്ടാകുന്ന ബലഹീനത, സന്ധികള്‍ ചുവന്നിരിക്കുക തുടങ്ങിയവയൊക്കെ ആമവാതത്തിന്‍റെ ലക്ഷണങ്ങളാണ്.
അമിതമായ തളര്‍ച്ചയും ക്ഷീണവും നിസാരമാക്കേണ്ട.
അകാരണമായി ശരീരഭാരം കുറയുന്നതും ചിലപ്പോള്‍ ഒരു സൂചനയാകാം.
പനിയും വിശപ്പ് നഷ്ടപ്പെടുന്നതുമൊക്കെ ചിലപ്പോള്‍ ഈ രോഗത്തിന്‍റെ സൂചനയാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.