Health
അമിത ദാഹവും വിശപ്പും പ്രമേഹത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്.
മുറിവുകൾ ഉണങ്ങാന്‍ സമയമെടുക്കുന്നതും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
അടിക്കടി മൂത്രമൊഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ സംഭവിക്കാം.
മങ്ങിയ കാഴ്ച, ഞരമ്പുകൾക്ക് ക്ഷതം തുടങ്ങിയവയും സൂചനയാകാം.
അമിത ക്ഷീണവും ബലഹീനതയും, അകാരണമായി ശരീരഭാരം കുറയുക തുടങ്ങിയവയും ശ്രദ്ധിക്കാതെ പോകരുത്.
കൈകാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത എന്നിവയും പ്രമേഹത്തിന്‍റെ ലക്ഷണമാകാം.
വരണ്ട ചര്‍മ്മം, ചര്‍മ്മത്തില്‍ ഇരുണ്ടതും കട്ടിയുള്ളതുമായ പാടുകള്‍ എന്നിവയും ലക്ഷണമാകാം.
മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.