Health

ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ്

ചെെനയിൽ കണ്ടെത്തിയ വെെറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ട 6 കാര്യങ്ങൾ 

Image credits: Getty

എച്ച്എംപിവി

ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ.
 

Image credits: Pexels

എച്ച്എംപിവി വൈറസ്

ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് ഈ വൈറസ് കൂടുതലായി ബാധിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

 

Image credits: Getty

പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

2001 ലാണ് എച്ച്എംപിവി വൈറസ് ആദ്യമായി കണ്ടെത്തുന്നത്. ചുമ, പനി, ശ്വാസം മുട്ടൽ എന്നിവയാണ് ഇ‌തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ. എച്ച്എംപിവി പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Image credits: Getty

കൈകൾ ഇടയ്ക്കിടെ കഴുകുക

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. ഹാൻഡ് സാനിറ്റൈസർ ഇടയ്ക്കിടെ ഉപയോ​ഗിക്കുക. 

Image credits: Getty

തുവാല ഉപയോഗിക്കുക

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുവാല ഉപയോഗിക്കുക. 

Image credits: Getty

പനി, ജലദോഷം

പനി, ജലദോഷം, തുമ്മൽ എന്നിവയുള്ളവരിൽ നിന്ന് അകലം പാലിക്കുക.

Image credits: Freepik

മാസ്ക് നിർബന്ധമായും ഉപയോ​ഗിക്കുക

പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമായും ഉപയോ​ഗിക്കുക. മാസ്ക് ഉപയോ​ഗിച്ച ശേഷം മാത്രം സംസാരിക്കുക.

Image credits: google

മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക

അണുക്കൾ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടുന്നത് ഒഴിവാക്കുക. 

Image credits: iSTOCK

രോ​​ഗികൾ കഴിച്ച ഭക്ഷണം മറ്റൊരാൾ കഴിക്കരുത്

പനി, വിട്ടുമാറാത്ത ചുമ, തുമ്മൽ, ജലദോഷം എന്നിവയുള്ളവർ ഒരിക്കലും ഭക്ഷണം മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.

Image credits: Getty

കുട്ടികളിലെ ബുദ്ധി വളർച്ചക്ക് ഏറ്റവും മികച്ച ഏഴ് ഭക്ഷണങ്ങളിതാ...

മെെ​ഗ്രേയിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

അമിതമായി ഉറങ്ങുന്ന ആളാണോ നിങ്ങൾ? എങ്കിൽ സൂക്ഷിച്ചോളൂ

വിറ്റാമിൻ ബി 12ന്‍റെ കുറവുണ്ടോ? ശരീരം കാണിക്കുന്ന സൂചനകള്‍