Health
മഴക്കാലത്ത് അടുക്കളയിൽ ഈച്ച ശല്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഈച്ച ശല്യം രൂക്ഷമാകുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കും.
ഈച്ച ശല്യം അകറ്റുന്നതിന് പരീക്ഷിക്കാം ഈ പൊടിക്കെെകൾ
ഉപ്പ് വെള്ളം ഒരു കുപ്പിയിലാക്കി സ്പ്രേ ചെയ്യുന്നത് ഈച്ചകളെ അകറ്റുന്നതിന് സഹായിക്കും.
പുതിനയിലയിലും തുളസിയിലയും ചേർത്ത വെള്ളം അടുക്കളയിലും വീടിന് ചുറ്റും സ്പ്രേ ചെയ്യുന്നത് ഈച്ചകളെ അകറ്റുന്നു.
രണ്ട് നാരങ്ങ പകുതിയായി മുറിച്ചെടുക്കുക. മുറിച്ചെടുത്ത ഓരോ നാരങ്ങായുടെയും ഉള്ളിലായി 4-5 ഗ്രാമ്പൂ തിരുകി വയ്ക്കുക. ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ ഇത് വയ്ക്കുക.
ഓറഞ്ച് തൊലികൾ ചെറുതായി നനച്ച ശേഷം ഒരു തുണിയിൽ പൊതിഞ്ഞ് കെട്ടി ഈച്ച ശല്യം കൂടുതലുള്ള ഭാഗങ്ങളിൽ തൂക്കിയിടുക.
ഒരു കപ്പ് വെള്ളത്തിൽ ഒരു കഷ്ണം ഇഞ്ചി ചതച്ച് നന്നായി ഇളക്കുക. ഇഞ്ചിയുടെ രൂക്ഷഗന്ധം ഈച്ചകളെ അകറ്റി നിർത്തുന്നു.