Health
ഭക്ഷണത്തില്‍ സോഡിയം അഥവാ ഉപ്പ് കുറയ്ക്കുക. ഉപ്പ് ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗവും കുറയ്ക്കുക.
പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങള്‍ (വാഴപ്പഴം, അവക്കാഡോ, ചീര, ഓറഞ്ച് തുടങ്ങിയവ) ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
വെള്ളം ധാരാളം കുടിക്കുക. രക്തയോട്ടം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക. അമിത വണ്ണത്തെ കുറയ്ക്കാനുള്ള വഴികളെ സ്വീകരിക്കുക.
പതിവായി വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുന്നതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
രാത്രി നന്നായി ഉറങ്ങുന്നതും ബിപി നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.