Health
മഴക്കാലത്തും തണുപ്പുള്ള കാലത്തും പലരേയും ബാധിക്കുന്ന പ്രശ്നമാണ് തൊണ്ട വേദന. പലരും തൊണ്ട വേദന വന്നാൽ നിസാരമായി കാണാറാണ് പതിവ്.
തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പ്രതിവിധികൾ
ദിവസം മൂന്ന് നേരം ഉപ്പ് വെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുന്നത് തൊണ്ട വേദന കുറയ്ക്കും.
അൽപം നാരങ്ങ നീരും തേനും ചെറുചൂടു വെള്ളത്തിൽ മിക്സ് ചെയ്ത് കുടിക്കുന്നത് തൊണ്ട വേദന അകറ്റുന്നതിന് സഹായിക്കും.
ഇഞ്ചി ചായ കുടിക്കുന്നത് തൊണ്ട വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു.
പാലിൽ അൽപം മഞ്ഞൾ ചേർത്ത് കുടിക്കുന്നത് തൊണ്ട വേദന അകറ്റുന്നതിന് മികച്ച പ്രതിവിധിയാണ്.
കുരുമുളക് വെള്ളം കുടിക്കുന്നത് തൊണ്ട വേദന കുറയാൻ ഏറെ ഗുണകരമാണ്.