Health
പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കാണപ്പെടുന്നത്.
പല കാരണങ്ങൾ കൊണ്ട് യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍ ഉണ്ടാകാം.
ലൈംഗികബന്ധത്തിൽ കൃത്യമായി ശുചിത്വം പാലിക്കാത്തത്, പ്രമേഹം, അമിത ഭാരം, ജനിതകകാരണങ്ങൾ എന്നിവ രോഗാണുബാധയ്ക്ക് കാരണമാകും.
മൂത്രനാളി അണുബാധ തടയാൻ വീട്ടിൽ ചെയ്യാവുന്ന 7 കാര്യങ്ങൾ ഇവയാണ്.
ധാരാളം വെള്ളം കുടിക്കുക എന്നതാണ് പ്രധാന കാര്യം. നന്നായി വെള്ളം കുടിക്കുന്നതിലൂടെ ബാക്ടീരിയയെ മൂത്രനാളിയിൽ നിന്ന് പുറന്തള്ളാം.
ക്രാൻബെറി ജ്യൂസ് കുടിക്കുക. ഇതിലെ പ്രോആന്തോസയാനിഡിൻസ് ബാക്ടീരിയ മൂത്രനാളിയിലെ ഭിത്തിയിൽ പറ്റിപ്പിടിക്കുന്നത് തടയും.
1-2 ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ ഡിസര്‍ വിനിഗര്‍ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുക. ശരീരത്തിന്‍റെ പിഎച്ച് നിയന്ത്രിക്കാനും അണുബാധ തടയാനും സഹായിക്കും.
ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ വെള്ളത്തില്‍ കലര്‍ത്തി കുടിക്കുന്നത് മൂത്രത്തിലെ ആഡിസ് ലെവല്‍ ന്യൂട്രലൈസ് ചെയ്യും.
ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളുള്ള വെളുത്തുള്ളി കഴിക്കുന്നത് യുടിഐ ഉണ്ടാക്കുന്ന ബാക്ടീരിയക്കെതിരെ പൊരുതും.
തൈരും പുളിപ്പിച്ച ഭക്ഷണങ്ങളുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോബയോട്ടിക്സ് ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ തടയും.
യൂറിനറി ഇന്‍ഫെക്ഷന്‍ മൂലമുള്ള കഠിനമായ വേദനയിൽ നിന്ന് ആശ്വാസം കിട്ടാന്‍ ഹോട്ട് വാട്ടര്‍ ബാഗുകള്‍ അടിവയറ്റില്‍ വെക്കാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.