Health

പൊടിക്കൈകൾ

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ 

Image credits: Getty

ചുണ്ട് വരണ്ട് പൊട്ടുന്നത് ‌തടയാം

ചുണ്ട് വരണ്ട് പൊട്ടുന്നത് ഇന്ന് പലരിലും കാണുന്ന പ്രശ്നമാണ്. തണുപ്പ് കാലത്താണ് ഈ പ്രശ്നം രൂക്ഷമാകുന്നത്.

Image credits: our own

വീട്ടിലെ ചില ചേരുവകൾ

വീട്ടിലെ ചില ചേരുവകൾ ഉപയോ​ഗിച്ച് തന്നെ ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാം.

Image credits: our own

തേൻ

തേൻ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു നേരം ചുണ്ടുകളിൽ തേൻ പുരട്ടി മസാജ് ചെയ്യുക.

Image credits: social media

വെളിച്ചെണ്ണ

വെളിച്ചെണ്ണയിൽ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാനും പോഷിപ്പിക്കാനും സഹായിക്കും. ദിവസവും അൽപം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുക.

Image credits: adobe stock

കറ്റാർവാഴ ജെൽ

വിണ്ടുകീറിയ ചുണ്ടുകളെ ലോലമാക്കാൻ സഹായിക്കുന്ന ആൻ്റി മോയ്സ്ചറൈസിംഗ് ഗുണങ്ങൾ കറ്റാർ വാഴയിലുണ്ട്. കറ്റാർവാഴ ജെൽ പുരട്ടി കുറച്ച് നേരം മസാജ് ചെയ്യുക.

Image credits: Getty

വെള്ളരിക്ക

 കുക്കുമ്പറിൽ ഉയർന്ന ജലാംശം ഉള്ളതിനാൽ ചുണ്ടുകളിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വെള്ളരിക്ക നീര് അൽപം റോസ് വാട്ടർ ചേർത്ത് ചുണ്ടിൽ പുരട്ടുക. 
 

Image credits: Pixabay

പഞ്ചസാര

ദിവസവും ഒരു നേരം പ‍ഞ്ചസാര ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുക. ഇത് മികച്ചൊരു സ്ക്രബ് കൂടിയാണ്.

Image credits: Getty

വെറും വയറ്റിൽ ചെറുചൂടുള്ള ഉപ്പിട്ട വെള്ളം കുടിച്ചോളൂ, കാരണം

ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്, പ്രമേഹത്തിന്റെ സൂചനയാകാം

വണ്ണം കുറയ്ക്കാൻ ശീലമാക്കാം ഫെെബർ അടങ്ങിയ ഈ ഭക്ഷണങ്ങൾ

മുടിയെ കരുത്തുള്ളതാക്കാൻ സഹായിക്കുന്ന ആറ് ഭക്ഷണങ്ങളിതാ...