Health
എച്ച്എംപിവി വൈറസ് ; കുട്ടികളിൽ രോഗം പകരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
ചൈനയിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് കേസുകൾ പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെയാണ് ബെംഗളൂരുവിൽ രണ്ട് കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ സഹോദരങ്ങളായ 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചു.
കുട്ടികളിലാണ് എച്ച്എംപിവി വെെറസ് കൂടുതലായി ബാധിക്കുന്നത്. കുട്ടികളെ ഈ വെെറസിൽ നിന്ന് സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയെന്നറിയാം.
രോഗാണുക്കൾ പടരാതിരിക്കാൻ കണ്ണുകൾ, മുഖം, മൂക്ക്, വായ എന്നിവ ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കണം.
പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വൃത്തിഹീനമായ സ്ഥലങ്ങളിൽ നിന്ന് രോഗം ബാധിക്കാം.
കുട്ടികൾ കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകണം. പ്രത്യേകിച്ച് തുമ്മലിനും ചുമയ്ക്കും ശേഷം.
പോഷക സമീകൃതാഹാരം കഴിക്കുന്നത് ഉറപ്പാക്കുക. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വിറ്റാമിൻ സി അത്യാവശ്യമാണ്.
തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കുക.
ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തിൻ്റെ ആരോഗ്യവും ഊർജ്ജസ്വലതയും നിലനിർത്തുക.
രോഗം പകരുന്നത് തടയാൻ രോഗബാധിതരിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്. രോഗബാധിതരായ വ്യക്തി സ്വയം ഐസൊലേറ്റ് ചെയ്യുകയും വീടിന് പുറത്ത് പോകുന്നത് ഒഴിവാക്കുകയും വേണം.