Health
ശരീരത്തിന് ആവശ്യമായ പ്രധാനപ്പെട്ട ഒരു പോഷകമാണ് വിറ്റാമിന്‍ സി. പല രോഗങ്ങളെയും തടയാനും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ സി ഗുണകരമാണ്.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് ഇനി പറയുന്നത്...
വിറ്റാമിൻ സി, കെ എന്നിവ അടങ്ങിയ പച്ചക്കറിയാണ് കോളിഫ്ളവർ. കൂടാതെ ഫോളേറ്റിന്റെ നല്ല ഉറവിടം കൂടിയാണ്.
കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
സ്ട്രോബെറിയിൽ വിറ്റാമിൻ സിയും മറ്റ് ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
പേരയ്ക്കയിൽ ഇരുമ്പ് ഉൾപ്പെടെയുള്ള മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ സി അടങ്ങിയ മറ്റൊരു ഭക്ഷണമാണ് നാരങ്ങ. ഒരു നാരങ്ങ ഏകദേശം 31 മില്ലിഗ്രാം വിറ്റാമിൻ സി നൽകുന്നു.