Health
പ്രോട്ടീൻ കൂടുതലായി അടങ്ങിയ അഞ്ച് പഴങ്ങളിതാ...
ശരീരത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് പ്രോട്ടീൻ. മസിലുകളെ ബലമുള്ളതാക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനുമെല്ലാം പ്രോട്ടീൻ സഹായകമാണ്.
ദെെനംനിദ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രോട്ടീൻ അടങ്ങിയ ഏഴ് പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ഏറ്റവും പ്രോട്ടീൻ അടങ്ങിയ പഴങ്ങളിലൊന്നാണ് പേരയ്ക്ക. ഒരു കപ്പ് പേരയ്ക്കയിൽ ഏകദേശം 4.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
പ്രോട്ടീൻ കൂടുതലായി അടങ്ങിയ മറ്റൊരു പഴമാണ് മൾബെറി. ഒരു കപ്പ് മൾബെറിയിൽ ഏകദേശം 2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് അവോക്കാഡോയിൽ ഏകദേശം 3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകൾ, പൊട്ടാസ്യം, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് അവാക്കാഡോ.
ഒരു കപ്പ് വാഴപ്പഴത്തിൽ 1.3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വാഴപ്പഴത്തിൽ പൊട്ടാസ്യം, ഫൈബർ, വിറ്റാമിൻ ബി6 എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്.
ഒരു കപ്പ് ചക്കയിൽ ഏകദേശം 2.4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകൾ, വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് ചക്ക.