Health
ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക ; ഉയർന്ന കൊളസ്ട്രോളിന്റേയാകാം
ഉയർന്ന കൊളസ്ട്രോൾ നിങ്ങളെ അലട്ടുന്നുണ്ടോ?. ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മോശമാക്കുകയും ചെയ്യുന്നു.
ഉയർന്ന കൊളസ്‌ട്രോലിന്റെ പ്രധാനപ്പെട്ട ലക്ഷണമാണ് നെഞ്ചുവേദന. രക്തക്കുഴലുകൾ ചുരുങ്ങുകയോ ധമനി അടഞ്ഞുപോകുന്നത് ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഇടുങ്ങിയ ധമനികൾ കാരണം ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് ശ്വാസതടസ്സത്തിന് കാരണമാകുന്നു.
കാലുകളിലും കെെകളിലും മരവിപ്പ് അനുഭവപ്പെടുന്നത് ഉയർന്ന കൊളസ്ട്രോളിന്റേയാകാം.
ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ കണ്ണുകൾക്ക് ചുറ്റും മഞ്ഞനിറം ഉണ്ടാക്കുന്നതിന് ഇടയാക്കും.
ഇടുങ്ങിയ ധമനികൾ കാരണം രക്തപ്രവാഹം കുറയുന്നത് ക്ഷീണമോ ബലഹീനതയോ ഉണ്ടാക്കാം.
ഉയർന്ന കൊളസ്ട്രോൾ ഉള്ള ചില ആളുകൾക്ക് ചർമ്മത്തിൽ മഞ്ഞനിറത്തിലുള്ള പാടുകളോ മുഴകളോ ഉണ്ടാകാം.