Health
ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ ഹെർബൽ ചായകൾ.
ഇജിസിജി, കഫീൻ തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ശരീരഭാരം കുറയ്ക്കാനും അരക്കെട്ടിൻ്റെ ചുറ്റളവ് കുറയ്ക്കാനും ബിഎംഐ കുറയ്ക്കാനും സഹായിക്കുന്നതിനും ഗ്രീൻ ടീ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു.
ശരീരഭാരം കുറയ്ക്കാൻ ഇഞ്ചി ചായ ഗുണം ചെയ്യുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇഞ്ചിയിലെ ആൻ്റിഓക്‌സിഡൻ്റ് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
തുളസി ചായ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
തുളസിയിട്ട വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടുന്നതിന് ഫലപ്രദമാണ്.
ശരീരത്തിലെ കൊഴുപ്പ്, ബോഡി മാസ് ഇൻഡക്‌സ് എന്നിവ കുറയ്ക്കാൻ ചെമ്പരത്തി ചായ മികച്ച പാനീയമാണ്.
കറുവപ്പട്ട വെള്ളം അല്ലെങ്കിൽ കറുവപ്പട്ട ചായ അത്താഴത്തിന് ശേഷം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഉപാപചയ രോഗങ്ങളെ തടയുകയും ചെയ്യുന്നു.